Songtexte.com Drucklogo

Chiriyo Chiri Songtext
von Vineeth Sreenivasan & Vaikom Vijayalakshmi

Chiriyo Chiri Songtext

ചിരിയോ ചിരി പുഞ്ചിരി തഞ്ചിടുന്ന വിളയാട്ടം
ഉലകാകെയൊരോട്ടം, ഉയിരിൻ കഥയാട്ടം
മരയോന്തുകണക്കുടലൊന്നുമാറി വഴിയോടീ
അതിരമ്പുഴ ചാടീ, അറിയാക്കര തേടീ...

പട തന്നിലൊരുങ്ങുക മുൻപേ
പട പന്തളമോടരുതൻപേ
പട തന്നിലൊരുങ്ങുക മുൻപേ
പട പന്തളമോടരുതൻപേ

മുയൽ ആമയോടേറ്റതുപോലെ
മടി കേറിയിടം തിരിയല്ലേ...
കടകം തിരിയും കഥ മാറി വരും
അതിസാഹസമോടിനിയും തുടരും

സഞ്ചാരം...
സാനന്ദം...
ചിരിയോ ചിരി പുഞ്ചിരി തഞ്ചിടുന്ന വിളയാട്ടം
ഉലകാകെയൊരോട്ടം, ഉയിരിൻ കഥയാട്ടം


മിഴി രണ്ടിലുമെന്തിനു നാണം
അതു കണ്ടിടനെഞ്ചിലൊരീണം
മിഴി രണ്ടിലുമെന്തിനു നാണം
അതു കണ്ടിടനെഞ്ചിലൊരീണം

ദിനം എണ്ണിയൊരുങ്ങണു യാനം
നറു പന്തലിടാൻ നിറമാനം
ദിനരാവുകളിൽ ചെറുപുഞ്ചിരികൾ
മധു മുന്തിരിനീരു ചുരന്നുതരും

സാമോദം...
സാഘോഷം...

ചിരിയോ ചിരി പുഞ്ചിരി തഞ്ചിടുന്ന വിളയാട്ടം
ഉലകാകെയൊരോട്ടം, ഉയിരിൻ കഥയാട്ടം
ചിരിയോ ചിരി പുഞ്ചിരി തഞ്ചിടുന്ന വിളയാട്ടം
ഉലകാകെയൊരോട്ടം, ഉയിരിൻ കഥയാട്ടം

ഉയിരിൻ കഥയാട്ടം
ഉയിരിൻ കഥയാട്ടം
ഉയിരിൻ കഥയാട്ടം
ഉയിരിൻ കഥയാട്ടം

Songtext kommentieren

Log dich ein um einen Eintrag zu schreiben.
Schreibe den ersten Kommentar!

Quiz
Whitney Houston sang „I Will Always Love ...“?

Fans

»Chiriyo Chiri« gefällt bisher niemandem.